കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഞായറാഴ്ച ആരംഭിക്കും. ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിൽനിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾവഴി സൗത്ത് ചിറ്റൂർ ടെർമിനൽവരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽവഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ ടെർമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഞായറാഴ്ച ആരംഭിക്കുക. റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കെ.എം.ആർ.എൽ. പുറത്തുവിട്ടിട്ടുണ്ട്. പരമാവധി 40 രൂപയാണ് നിരക്ക്. നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. കഴിഞ്ഞ പത്തു മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് വാട്ടർ മെട്രോയിൽ യാത്രചെയ്തത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.
Trending
- ചാമ്പ്യന്സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില് നിന്നും വനിതാ കൗണ്സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള് അറസ്റ്റില്
- തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്
- എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം, അറസ്റ്റ്
- കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൃതദേഹങ്ങൾ , കൂട്ട ആത്മഹത്യയെന്ന് സംശയം
- വ്യവസായങ്ങൾ തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട, ചട്ടങ്ങളിൽ ഇളവു വരുത്തി സർക്കാർ
- വനിതാ ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപയെത്തും, വാഗ്ദാനം നടപ്പാക്കുമെന്ന് രേഖ ഗുപ്ത
- അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടുക്കാരുടെ ക്രൂര മർദനം