മനാമ: ബഹ്റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഉപതെഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിച്ചു. രണ്ടാമതും അധികാരത്തിൽ കയറിയ ഇടതുപക്ഷ സർക്കാർ നടത്തുന്ന ജനദ്രോഹ നടപടികളിൽ ശക്തമായി പ്രതികരിക്കുവാനും , ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർഥി ഉമ തോമസിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാനും കൺവെൻഷൻ ആഹ്വാനം ചെയ്തു.

കേരളത്തിലെ മത സഹോദര്യത്തെ ഭിന്നിപ്പിച്ചും, ന്യൂനപക്ഷ അവകാശങ്ങളെ ഹനിച്ചുകൊണ്ടും സിപിഎം നേതൃത്വം നൽകുന്ന സർക്കാർ നടത്തുന്ന അധികാര ഹുങ്കിന് തൃക്കാക്കര വിധിയെഴുതണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു. ബഹ്റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ യോഗം ഉൽഘാടനം ചെയ്തു.

ഒഐസിസി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം , കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം , കെഎംസിസി സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കര,ഒഐസിസി ബഹ്റൈൻ ദേശീയ സെക്രട്ടറി ജവാദ് വക്കം എന്നിവർ സംസാരിച്ചു, . കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രെട്ടറി സഹിൽ തൊടുപുഴ സ്വാഗതവും ട്രെഷറർ നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. ഷാനവാസ് , അൻസിഫ് , ഖലീൽ , സുലൈമാൻ , ഹനീഫ, അനീഷ് , സൈഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

