മനാമ: കെഎംസിസി ബഹ്റൈന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുൻ പ്രസിഡണ്ട് കുനിങ്ങാട് സാഹിബ് വിടപറഞ്ഞിട്ടു അറബ് വർഷപ്രകാരം ഇന്ന് ഒരുവർഷം തികയുന്നു. മികച്ച സംഘാടകനും കലാസ്വാദകനും മാപ്പിള കലാഅക്കാദമി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റും കൂടിയായിരുന്നു അദ്ദേഹം . ബഹ്റൈനിലെ സാമൂഹിക രംഗത്ത് പഴയകാല കെ.എം.സി.സി. പ്രവർത്തകരിൽ ഏറെ പ്രമുഖനായിരുന്നു കുനിങ്ങാട്. ഇദ്ദേഹത്തിന്റെ അനുസ്മരണം കെ.എം.സി.സി.ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്നു.


