മനാമ: ബഹ്റെെന്‍ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ബഹ്റെെനിലെ മിഡിലീസ്റ്റ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് പരിരക്ഷ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ഒക്ടോബര്‍ 28 വെളളി ഉച്ചക്ക് ഒരു മണി മുതല്‍ 05 മണിവരെ മനാമ കെ.എം.സി.സി സയ്യിദ് ഹെെദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. ഡെന്റൽ, ആയൂര്‍വേദം, ജനറല്‍ മെഡിസിന് എന്നീ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവും.
