
മനാമ. മതേതര ഇന്ത്യയുടെ അംബാസ്സഡറും ഏവരും ആദരിക്കുന്ന മഹനീയ വ്യക്തിത്വത്തിന്നുടമയുമായ പാണക്കാട് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ വർഗീയ പരാമർശം അങ്ങേയറ്റം അപലനീയവും പൈശാചികവുമാണെന്ന് കെഎംസിസി ബഹ്റൈൻ കുറ്റപ്പെടുത്തി.
വർഗീയ സംഘടനയുടെ ഒരു നേതാവ് പോലും പറയാൻ മടിക്കുന്ന ഭാഷയിൽ കേരളത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുന്നത് മതേതര ജനാധിപത്യ കേരളത്തിന് തന്നെ അപമാനമാണെന്ന് കെഎംസിസി പറഞ്ഞു.
മുഖ്യമന്ത്രി എന്ന സ്ഥാനത്തിന് തന്നെ അപമാനം വരുത്തുന്ന ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സഖാവ് പിണറായി വിജയൻ സ്ഥാനം രാജി വെച്ചിട്ടായിരുന്നു ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തേണ്ടിയിരുന്നതെന്ന് കെഎംസിസി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഈ വർഗീയ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നും പ്രതിഷേധകുറിപ്പിൽ അറിയിച്ചു.
