ആലിയ-റൺബീർ വിവാഹത്തിനു ശേഷം മറ്റൊരു വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്ന് വരുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സ് നായകനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കെഎൽ രാഹുലും ബോളിവുഡ് താരം അതിയ ഷെട്ടിയും ഈ വർഷം വിവാഹം ചെയ്തേക്കുമെന്ന് റിപ്പോർട്ട്.
ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയും കെഎൽ രാഹുലും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നിട്ട് നാളുകളേറെയായി. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആതിയയും രാഹുലും പ്രണയ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് വാർത്തകൾ. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം എന്നും ഈ വർഷം തന്നെ വിവാഹിതരാകും എന്നും ബോളിഡുഡ് വാർത്താ പോർട്ടലായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
മാംഗ്ലൂരിലെ തുളു ഭാഷക്കാരനാണ് സുനിൽ ഷെട്ടി. കെഎൽ രാഹുലും മാംഗ്ലൂർ സ്വദേശിയാണ്. അതിനാൽ ദക്ഷിണേന്ത്യൻ രീതിയിലായിരിക്കും വിവാഹം നടക്കുക.
