
പുതിയ അദ്ധ്യയന വര്‍ഷം: ബഹ്റൈന്‍ രാജാവ് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്നു
മനാമ: ബഹ്റൈനില്‍ 2025- 2026 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നു. അവര്‍ക്ക് ഫലപ്രദവും വിജയകരവുമായ ഒരു വര്‍ഷം അദ്ദേഹം ആശംസിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ ബഹ്റൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് രാജാവ് പറഞ്ഞു. ഈ മേഖല എല്ലായ്പ്പോഴും രാജ്യത്തിന് ഒരു പ്രധാന ദേശീയ മുന്‍ഗണനയാണ്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ തുടര്‍ച്ചയായ പിന്തുണയെ രാജാവ് പ്രശംസിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതിയില്‍ അത് ഗണ്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനും സംഭാവന നല്കിയ എല്ലാവര്ക്കും രാജാവ് നന്ദി പറഞ്ഞു.
ആധുനിക പാഠ്യപദ്ധതിയെ ഇസ്ലാമിക മൂല്യങ്ങളുമായി സമന്വയിപ്പിക്കുകയും ബഹ്റൈന്റെ ദേശീയ സ്വത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ദര്ശനത്തിനനുസൃതമായി വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനുള്ള കൂട്ടായ ശ്രമങ്ങള്‍ തുടരണമെന്ന് രാജാവ്ആഹ്വാനം ചെയ്തു.
