
മനാമ: ബഹ്റൈനിലെ ജനങ്ങള്‍ക്കും രാജ്യത്ത് താമസിക്കുന്ന മറ്റുള്ളവര്‍ക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിശുദ്ധ റമദാന് ആശംസകള്‍ നേര്‍ന്നു.
ബഹ്റൈനിലെ ജനങ്ങള്‍ക്കിടയില്‍ ഐക്യം, കാരുണ്യം, രക്തബന്ധം എന്നിവയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും ബഹ്റൈന്‍ ജനതയ്ക്കിടയില്‍ അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള സമയമാണ് വിശുദ്ധ മാസമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ ഉദാത്തമായ തത്വങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം പരാമര്‍ശിച്ചു. രാജ്യത്തിനും പൗരര്‍ക്കും സുരക്ഷ, സമൃദ്ധി, ക്ഷേമം എന്നിവ ആശംസിച്ചു.


