മനാമ: ഹിസ് മജസ്റ്റി കിംഗ്സ് ഫുട്ബോൾ കപ്പ് മുഹറഖ് കരസ്ഥമാക്കി. ഇൻജുറി ടൈമിൽ ഹിഡ്ഡിനെ 1-0 ന് തോൽപ്പിച്ചാണ് മുഹറഖ് കപ്പ് സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനെസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എത്തിയിരുന്നു. കിംഗ് ഫുട്ബോൾ കപ്പ് ഫൈനലിന്റെ 43-ാമത് പതിപ്പാണ് ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സെമിഫൈനലിൽ മനാമയെ തോൽപിച്ചാണ് മുഹറഖ് ഫൈനലിലെത്തിയത്. റിഫയെ മറികടന്നാണ് ഹിദ്ദ് ഫൈനലിൽ ഇടംനേടിയത്. കോവിഡ്-19 മൂലമുള്ള അസാധാരണ സാഹചര്യങ്ങൾക്കിടയിലും കിംഗ്സ് ഫുട്ബോൾ കപ്പ് ഫൈനൽ സംഘടിപ്പിച്ചതിന് ഷെയ്ഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ അധ്യക്ഷനായ ബഹ്റൈൻ ഫുട്ബോൾ അസോസിയേഷനെ ശൈഖ് ഖാലിദ് അഭിനന്ദിച്ചു.