
മനാമ: 2024- 2025 കിംഗ്സ് കപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ സിത്ര ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തി അല്‍ ഖാലിദിയ ക്ലബ് കിരീടം നേടി.
ഖലീഫ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ച് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എത്തി. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയും ചടങ്ങില്‍ പങ്കെടുത്തു. കപ്പ് നേടിയ അല്‍ ഖാലിദിയ ക്ലബ്ബിന്റെ ചെയര്മാന്, ബോര്‍ഡ് അംഗങ്ങള്‍, ആരാധകര്‍ എന്നിവരെ ശൈഖ് നാസര്‍ ബിന്‍ ഹമദ് അഭിനന്ദിച്ചു.
