
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി.
ബഹ്റൈന്റെ വാണിജ്യ, സാമ്പത്തിക, നിക്ഷേപ മേഖലകള്‍ക്കും രാജ്യത്തുടനീളമുള്ള വിജയകരമായ ബിസിനസ് പദ്ധതികള്‍ക്കും ലുലു ഗ്രൂപ്പ് നല്കിയ സംഭാവനകളെ രാജാവ് പ്രശംസിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കള്‍ നല്‍കുന്നതിലും അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതിലും ലുലു ഗ്രൂപ്പിന്റെയും ബഹ്റൈനിലെ മറ്റു കമ്പനികളുടെയും പങ്കിനെ രാജാവ് അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണവും ഏകോപിത ശ്രമങ്ങളും രാജാവ് ചൂണ്ടിക്കാട്ടി.
ബഹ്റൈന്റെ സാമ്പത്തിക, വാണിജ്യ വികസനത്തിന് നല്കിയ പിന്തുണയ്ക്ക് യൂസഫലി രാജാവിന് നന്ദിയും കടപ്പാടും അറിയിച്ചു. ഇത് രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


