
മനാമ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വാഗതം ചെയ്തു.
കരാറുണ്ടാക്കിയ ദിനം മദ്ധ്യപൗരസ്ത്യ മേഖലയ്ക്കും ലോകത്തിനും സമാധാനത്തിന്റെ ദിനമാണെന്ന് രാജാവ് പറഞ്ഞു. ഈ ചരിത്രപരമായ ചുവടുവെപ്പ് മേഖലയിലെ ജനങ്ങള്‍ക്ക് സുരക്ഷയിലും സ്ഥിരതയിലും ജീവിക്കാനുള്ള പുതിയ സാധ്യതകള്‍ തുറക്കും.
മേഖലയിലെ സമാധാനത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നു. സംഘര്‍ഷത്തിലെ എല്ലാ കക്ഷികളും കരാറിലെ നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കുകയും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
