
മനാമ: വിവിധ രാജ്യങ്ങളിലേക്ക് ബഹ്റൈന്‍ പുതുതായി നിയമിച്ച അംബാസഡര്‍മാര്‍ക്ക് അല്‍ സഫ്രിയ കൊട്ടാരത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരണം നല്കി.
ബെല്‍ജിയത്തിലെ അംബാസഡര്‍ ഡോ. മുഹമ്മദ് അലി ബെഹ്സാദ്, തായ്ലന്ഡിലെ അംബാസഡര്‍ ഖലീല്‍ യാക്കൂബ് അല്‍ ഖയ്യാത്ത്, ജര്‍മ്മനിയിലെ അംബാസഡര്‍ അഹമ്മദ് ഇബ്രാഹിം അല്‍ ഖുറൈനീസ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. അംബാസഡര്‍മാര്‍ രാജാവിനു മുമ്പാകെ നിയമപരമായ സത്യപ്രതിജ്ഞ ചെയ്തു.
അംബാസഡര്‍മാരെ രാജാവ് അഭിനന്ദിച്ചു. നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലും ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിലും അവര്‍ക്ക് വിജയം ആശംസിച്ചു. അംബാസഡര്‍മാര്‍ നിയമനം നേടിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്ക്കും രാജാവ് ആശംസകള്‍ നേര്‍ന്നു. രാജാവ് തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അംബാസഡര്‍മാര്‍ നന്ദിഅറിയിച്ചു.
