
മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയമിതരായ 19 രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ യോഗ്യതാപത്രങ്ങള്‍ സഖിര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു.
ലിസെലോട്ടെ പ്ലെന്സര് (ഡെന്മാര്ക്ക്), റുഡോള്‍ഫ് മിചാല്ക്ക (സ്ലോവാക്), ഹസന് സാലിഹ് അല്‍ ഗദം അല്‍ ജിനേദി (ചാഡ്), സെര്ജെലെന് പുരേവ് (മംഗോളിയ), ജീന്‍ ഫിലിപ്പ് ലിന്റൗ (കാനഡ), പവല്‍ കാഫ്ക (ചെക്ക്), തരണ്‍ സ്പെന്‍സര്‍ മാക്കി (ബഹാമാസ്), ഒറാസ് മുഹമ്മദ് ചാരിയേവ് (തുര്‍ക്കുമാനിസ്ഥാന്‍), ഫ്രെഡ്രിക് ഫ്ലോറന് (സ്വീഡന്), സെക്കോ ചെറിഫ്കെ കാമറ (ഗിനിയ), ഗെര്‍വൈസ് മൈക്കല്‍ മൗമോ (സീഷെല്‍സ്), മരിയ ബെലോവാസ് (എസ്റ്റോണിയ), ഡാന ഗോള്ഡ്ഫിങ്ക (ലാത്വിയ), യാക്കൂബ് മുഹമ്മദ് (ടാന്‍സാനിയ), മൊഗോബോ ഡേവിഡ് മഗാബെ (ദക്ഷിണാഫ്രിക്ക), മാനുവല്‍ ഹെര്‍ണാണ്ടസ് ഗമല്ലോ (സ്പെയിന്), കരിമി അക്രം (താജിക്കിസ്ഥാന്‍), ജോര്‍ജ് റാഫേല്‍ ആര്ക്കില റൂയിസ് (ഗ്വാട്ടിമാല), അനറ്റോലി വാന്ഗെലി (മോള്‍ഡോവ) എന്നിവരുടെ യോഗ്യതാപത്രങ്ങളാണ് രാജാവ് സ്വീകരിച്ചത്.
അംബാസഡര്‍മാരെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍, അവരുടെ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധത്തെ ബഹ്റൈന്‍ വിലമതിക്കുന്നതായി രാജാവ് പറഞ്ഞു. അംബാസഡര്‍മാര്‍ക്ക് അവരുടെ ചുമതലകളില്‍ രാജാവ് വിജയം ആശംസിച്ചു.
