
ഷറം അല്‍ ഷെയ്ഖ്: ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധങ്ങളും സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇരുവരും അവലോകനം ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാന കരാറിലെത്തുന്നതിനുമുള്ള ട്രംപിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ രാജാവ് നടത്തിയ ശ്രമങ്ങളെ ട്രംപ് അഭിനന്ദിച്ചു.
