
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയിലെ (ബി.ഡി.എഫ്) നിരവധി ഉന്നതോദ്യോഗസ്ഥരുമായി സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി.
ബി.ഡി.എഫ്. കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബി.ഡി.എഫ്. ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ തയ്യാറെടുപ്പിനെയും യുദ്ധസന്നദ്ധതയെയും രാജാവ് പ്രശംസിച്ചു. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അവരുടെ ഉയര്‍ന്ന കാര്യക്ഷമതയെ അദ്ദേഹം അഭിനന്ദിച്ചു.
ബഹ്റൈനും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കുമെതിരായ അന്യായമായ ഇറാനിയന്‍ ആക്രമണം സാധാരണക്കാരെയും പൊതുജന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവെച്ചുള്ളതാണെന്നും ഇത് സാധാരണക്കാരുടെ മരണങ്ങള്‍ക്കും സ്വത്തുനാശത്തിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദുരിതബാധിതര്‍ക്കും അവരുടെ നഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


