
കെയ്റോ: ഷാം അല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ ബഹ്റൈന്‍ സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഈജിപ്തിലെത്തി.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ക്ഷണമനുസരിച്ചാണ് രാജാവ് എത്തിയത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉച്ചകോടി ചേരുന്നത്.
