മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മലേഷ്യ സന്ദർശിക്കുന്നതിനായി വെള്ളിയാഴ്ച ബഹ്റൈനിൽനിന്ന് പുറപ്പെട്ടു.
ക്വാലാലംപൂരിൽ നടക്കുന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്നി സുൽത്താൻ ഇസ്കന്ദറിൻ്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.