
മനാമ: വിശുദ്ധ റമദാന് മാസത്തിന്റെ ആദ്യദിനത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അല്‍ റൗദ കൊട്ടാരത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, രാജകുടുംബാംഗങ്ങള്‍, രാജകുടുംബ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു. ബഹ്റൈന്‍ അഭിവൃദ്ധി ആശംസിച്ചുകൊണ്ട് അവര്‍ രാജാവിന് ആശംസകള്‍ നേര്‍ന്നു.
പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞ രാജാവ് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സമൃദ്ധിക്കായി ആശംസകള്‍ നേര്‍ന്നു. വിശുദ്ധ റമദാന് മാസത്തില്‍ ആരാധന, കാരുണ്യം, ഐക്യം എന്നിവയുടെ മൂല്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
