മനാമ: ബഹ്റൈന്റെ 49 ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിവിധ മേഖലകളില്‍ രാജ്യം അത്ഭുതാവഹമായ നേട്ടമാണ് കൈവരിച്ചത്. സഹിഹ്ണുതാ നിലപാടാണ് രാജ്യത്തെ രൂപപ്പെടുത്തിയത്. ഇരുനൂറിലേറെ വർഷങ്ങൾക്കുമുമ്പ് അതിനായി പരിശ്രമിച്ച് തുടങ്ങിയ പൂർവികന്മാരുടെ പാത പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈന്റെ വികസനത്തിന് അടിത്തറ പാകിയ അന്തരിച്ച റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയെയും അദ്ദേഹം ഓർമ്മിച്ചു. അദ്ദേഹം രാജ്യത്തിനു നൽകിയ വിലമതിക്കാനാവാത്ത സമർപ്പിത ശ്രമങ്ങളോടുള്ള ആദരവായി പ്രിൻസ് സൽമാൻ ബിൻ ഹമദ് മെഡൽ ഫോർ മെഡിക്കൽ മെറിറ്റ് എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തി. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ സ്റ്റാഫ് എന്നിവർക്കും, മെഡിക്കൽ ചുമതലകൾ നിർവഹിക്കുമ്പോൾ രക്തസാക്ഷിത്വം വരിച്ചവർക്കും, കൂടാതെ മെഡിക്കൽ ഉദ്യോഗസ്ഥരുടെ ഭൗതികവും ധാർമ്മികവുമായ പിന്തുണയിൽ കാര്യമായ സംഭാവനകളും സേവനങ്ങളും നൽകിയ മുൻനിര തൊഴിലാളികൾക്കുമാണ് ഈ മെഡൽ നൽകുന്നത്.