
മനാമ: ബഹ്റൈനിലെ കിംഗ്ഫിഷ് (കനാദ്) പിടിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഒക്ടോബര്‍ 15 മുതല്‍ പിന്വലിക്കുതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.
നിരോധന കാലയളവ് അവസാനിക്കുന്നതിനാല്‍ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും മത്സ്യം പ്രദര്‍ശിപ്പിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനവും പിന്‍വലിച്ചു.
ആഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ നീണ്ടുനിന്ന പ്രജനനകാലത്ത് കിംഗ്ഫിഷിനെ പിടിക്കുന്നതിനുള്ള നിരോധനം മത്സ്യബന്ധന രീതികള്‍ നിയന്ത്രിക്കുന്നതിലൂടെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും അതുവഴി സമുദ്ര പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നെന്ന് എസ്.സി.ഇ. സ്ഥിരീകരിച്ചു.
നിരോധന കാലയളവിലുടനീളം മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിച്ച സഹകരണത്തെയും ദേശീയ ഉത്തരവാദിത്തബോധത്തെയും എസ്.സി.ഇ. പ്രശംസിച്ചു.
