
മനാമ: സൗദി അറേബ്യയില്‍നിന്ന് ബഹ്റൈനിലേക്കുള്ള കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈനിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളുടെ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്ല അബ്ദുല്‍ ലത്തീഫാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. നിര്‍ദേശം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് അറിവ് നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കോസ് വേ രാജ്യത്തേക്കുള്ള ഒരു പ്രധാന പാതയാണെന്നും ഇവിടെ ഇത്തരം സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നുംചെയര്മാന് പറഞ്ഞു.


