
മനാമ: ഇറാന്റെ ആക്രമണത്തിന്റെ ഫലമായി മരണമടഞ്ഞ ബഹ്റൈനി സ്ത്രീയുടെ കുടുംബത്തിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അനുശോചനമറിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എത്തി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെ കണ്ട് അദ്ദേഹം അനുശോചനമറിയിച്ചു.
റോയല്‍ ഗാര്‍ഡിന്റെ പ്രത്യേക പ്രവര്‍ത്തനങ്ങളുടെ കമാന്‍ഡര്‍ കേണല്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയും അനുശോചനമറിയിച്ചു. കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മരിച്ച സ്ത്രീയുടെ കുടുംബത്തോടുള്ള ബഹ്റൈന്‍ ജനതയുടെ ഐക്യദാര്‍ഢ്യവും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അറിയിച്ചു. ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും രാജാവിന്റെ നേതൃത്വത്തില്‍ തുടരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.


