മനാമ: അഞ്ചാമത് കിംങ് അബ്ദുല്‍ അസീസ് ഒട്ടക ഓട്ട മത്സരത്തില്‍ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് ഖലീഫയുടെ അല്‍ തവീലക്ക് ഒന്നാം സ്ഥാനം. മത്സരത്തിന്റെ അഞ്ചാം റൗണ്ടിലാണ് ഹമദ് ഖലീഫയുടെ ഒട്ടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. വിജയത്തിന്റെ പങ്ക് ശൈഖ് മുഹമ്മദ് രാജകുമാരനും പ്രധാനമന്ത്രിക്കും ശൈഖ് മുഹമ്മദ് സമര്‍പ്പിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.