
മനാമ: ഗാസയിലെ താമസക്കാരുടെ കുടിയിറക്കം ഒഴിവാക്കി രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി അറബ്, അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങളെ പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രശംസിച്ചു.
ഈയിടെ നടന്ന പലസ്തീന് ഉച്ചകോടിയില്‍ പലസ്തീന്റെ അവകാശങ്ങളും ഐക്യവും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വഹിച്ച നേതൃത്വപരമായ പങ്കിനെയും മഹ്മൂദ് അബ്ബാസ് പ്രശംസിച്ചു. പലസ്തീനുള്ള പിന്തുണയില്‍ ബഹ്റൈന്റെ അചഞ്ചലമായ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഉച്ചകോടിയില്‍ രാജാവ് നടത്തിയ പ്രസംഗം ഏറെ വിലപ്പെട്ടതായിരുന്നെന്ന് രാജാവിനയച്ച കത്തില്‍ അബ്ബാസ് പറഞ്ഞു.
