മനാമ: ഇന്റേണല്‍ മെഡിസിന് സ്പെഷലിസ്റ്റ് ഡോ. ഹാജിറ ബീഗം മുഹറഖ് കിംസ് ഹെല്‍ത് മെഡിക്കല്‍ സെന്ററില്‍ സേവനം ആരംഭിച്ചു. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍, തൈറോയ്ഡ് പ്രശ്നങ്ങള്‍, സാധാരണയായി കാണുന്ന ശ്വസന, ഗാസ്ട്രോ പ്രശ്നങ്ങള്‍, ജനറല്‍ ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിവയുടെ ചികിത്സാ രംഗത്ത് പ്രഗത്ഭ്യം തെളിയിച്ച വിദഗ്ധയാണ് ഡോ. ഹാജിറ ബീഗം. ക്രോണിക് ഡിസീസ് ചികിത്സാ രംഗത്ത് 20 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ഡോ. ഹാജിറ ബീഗം ഇന്ത്യയിലെയും ബഹ്റൈനിലെയും പ്രശസ്തമായ ഹോസപിറ്റലുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈ കില്‍പോക്ക് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് നേടിയ ഡോ. ഹാജിറ ബീഗം, മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ഡി.ടി.സി.ഡിയും ലണ്ടന്‍ റോയല്‍ കോളജ് ഓഫ് ഫിസിഷ്യനില്‍നിന്ന് എം.ആര്.സി.പിയും നേടി. കൂടുതല്‍ വിവരങ്ങള്‍ക്കും ഡോ. ഹാജിറ ബീഗത്തിന്റെ അപ്പോയ്ന്റമെന്റിനും 17348300 എന്ന നമ്പറില്‍ വിളിക്കുകയോ ഓണ്‍ലൈന്‍ ബുക്കിങ്ങിന് www.kimsbh.com സന്ദര്‍ശിക്കുകയോ ചെയ്യുക.
കിംസ് മെഡിക്കൽ സെന്ററിൽ ചികിത്സക്കായി www.kimsbh.com ക്ലിക്ക് ചെയ്യുക