നടിയും മോഡലുമായ കിം കർദ്യാഷിയാൻ വീട് വാങ്ങുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്. കാലിഫോർണിയയിലെ തന്റെ കുടുംബവീടിനടുത്ത് മാലിബു ബീച്ചിനോട് ചേർന്നുള്ള ആഡംബര ബംഗ്ലാവാണ് താരം വാങ്ങിയത്. കടലിന് അഭിമുഖമായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
നാല് കിടപ്പുമുറികൾ, അഞ്ച് കുളിമുറികൾ, പൂൾ, ഒരു സ്പാ എന്നിവ ഉൾപ്പെടുന്നതാണ് വീട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വീട്ടിലെ എല്ലാ മുറികളിൽ നിന്നും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാൻ കഴിയും. കടലിന്റെ കാഴ്ചകൾ പകർത്താൻ വലിയ ഗ്ലാസ് ജനാലകളും വാതിലുകളും വീടിന് നൽകിയിട്ടുണ്ട്. വീടിന്റെ പിറകിലാണ് പൂള് സ്ഥിതി ചെയ്യുന്നത്. മുൻ പങ്കാളിയായ കന്യെ വെസ്റ്റിന്റെ വീടിന് സമീപമാണ് കിമ്മിന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, കിം ലോസ് ഏഞ്ചൽസിൽ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ വിൽക്കുന്നുവെന്ന് പരസ്യം നൽകിയിരുന്നു.
