
ടെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ ഉത്തര കൊറിയൻ എംബസിക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി വാർത്തകൾ പ്രചരിച്ചികുന്നു. ടെഹ്റാനിലെ ഉത്തരകൊറിയൻ എംബസിയിൽ ഇസ്രായേൽ മിസൈലുകൾ പതിച്ചതായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സ്ഥിരീകരിച്ചതായാണ് എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ‘ഇസ്രയേൽ വലിയ തെറ്റ് ചെയ്തു’ എന്ന് കിം ജോങ് ഉൻ പറഞ്ഞതായാണ് പ്രചാരണം നടന്നത്. എന്നാൽ കിം ജോങ് ഉൻ അത്തരമൊരു പ്രസ്താവന നടത്തിയതായി സ്ഥിരീകരിച്ച രേഖകളില്ല.
ഇസ്രയേൽ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണത്തെക്കുറിച്ച് പ്രധാന അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഔദ്യോഗിക ഉത്തരകൊറിയൻ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ഒരു അഭിപ്രായവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടൈംസ് നൗ ഫാക്ട് ചെക്ക് വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾക്കിടെ ടെഹ്റാനിലെ ഉത്തരകൊറിയൻ എംബസിക്ക് കേടുപാടുകൾ പറ്റിയെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്തകൾക്ക് പിന്നാലെ കിം ജോങ് വിഷയത്തിൽ പ്രചരിച്ചതായി കിംവദന്തികൾ ആരംഭിച്ചത്.


