പനമരം: വയനാട്ടിലെ കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു.
കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭര്‍ത്താവ് ജില്‍സനെ (42) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
രണ്ടു മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്സന് ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാര്‍ജിങ് കേബിള്‍കൊണ്ട് കഴുത്തില്‍ മുറുക്കിയാണ് ലിഷയെ കൊന്നത്. പിന്നാലെ തൂങ്ങിമരിക്കാനായി ജില്സന് മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു.
കടബാധ്യതയാണ് കാരണമെന്ന് അറിയുന്നു. അര്‍ധരാത്രിയോടെ ജില്സന് സുഹൃത്തുക്കള്‍ക്കു സന്ദേശമയച്ചിരുന്നു. പുലര്‍ച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരമറിയിച്ചു. അവരെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
Trending
- നഗരമധ്യത്തില്‍ നടുറോഡില്‍ യുവതികളെ പീഡിപ്പിച്ചു; യുവാവിനെ ബെംഗളൂരു പോലീസ് കോഴിക്കോട്ടു വന്ന് പിടികൂടി
- വയനാട്ടില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു
- ആര്.എച്ച്.എഫിന്റെ അഞ്ചാമത് സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന് ചാരിറ്റി അവാര്‍ഡിനുള്ള മത്സരങ്ങള്‍ ആരംഭിച്ചു
- ഏഴു മാസം പ്രായമുള്ള മകളെ ബലി നല്കി, നാവ് മുറിച്ചുമാറ്റി; യുവതിക്ക് വധശിക്ഷ
- ഒമാന്റെ ആതിഥേയത്വത്തില്‍ അമേരിക്ക- ഇറാന് ചര്‍ച്ച: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- വളാഞ്ചേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
- ബഹ്റൈനിലെ ക്രൈസ്തവ സമൂഹം ഓശാനപ്പെരുന്നാള് ആചരിച്ചു
- പീഡനക്കേസ് പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍