
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ പ്രവർത്തനത്തിനും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, പതിമൂന്നാമത് സമൂഹ വിവാഹം സാഖിറിലെ ബഹ്റൈൻ സർവകലാശാലയിൽ നടന്നു.ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി (ആർ.എച്ച്.എഫ്) സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ 2,020 ദമ്പതികൾ പങ്കെടുത്തു. ബഹ്റൈനിലെ ഏറ്റവും വലിയ സമൂഹ വിവാഹമായിരുന്നു ഇത്.
ബഹ്റൈൻ യുവജനങ്ങളെ സ്ഥിരതയുള്ള കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ പിന്തുണച്ചതിന് ആർ.എച്ച്.എഫിന്റെ ഓണററി പ്രസിഡന്റ് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഷെയ്ഖ് നാസർ നന്ദി പറഞ്ഞു.
ബഹ്റൈൻ-യുഎഇ ബന്ധങ്ങളെയും സാമൂഹിക സംരംഭങ്ങൾക്ക് യു.എ.ഇ. നൽകുന്ന സംഭാവനകളെയും അദ്ദേഹം പരാമർശിച്ചു. നവദമ്പതികൾക്ക് ആശംസകളും നേർന്നു.
മാനുഷിക സംരംഭങ്ങളെ പിന്തുണച്ചതിന് ബഹ്റൈനും യു.എ.ഇ. നേതൃത്വത്തിനും ആർ.എച്ച്.എഫ്. സെക്രട്ടറി ജനറൽ ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ നന്ദി പറഞ്ഞു. ബഹ്റൈനിലെ സമൂഹ വിവാഹങ്ങളിൽ ഫൗണ്ടേഷന്റെ തുടർച്ചയായ പങ്കിനെ അദ്ദേഹം
