മനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസ്, സാമൂഹ്യ നേതാക്കളിലൊരാളും യൂസഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു.
1941ല്‍ മനാമയില്‍ ജനിച്ച ഖാലിദ് മുഹമ്മദ് കാനൂ കൊമേഴ്സില്‍ പഠനം നടത്തുകയും പിന്നീട് അമേരിക്കയില്‍ അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കുകയും ചെയ്തു. 1969ല്‍ കുടുംബ ബിസിനസില്‍ ചേര്‍ന്ന അദ്ദേഹം 1995ല്‍ മാനേജിംഗ് ഡയരക്ടറായി സ്ഥാനമേറ്റു. പിന്നീട് ചെയര്‍മാനായി. 1890ല്‍ സ്ഥാപിതമായ ഗള്‍ഫിലെ ഏറ്റവും പഴയ കുടുംബ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ കാനൂ ഗ്രൂപ്പ് വ്യാപാരം, യാത്ര, ഷിപ്പിംഗ്, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് എന്നിവയിലുള്‍പ്പെടെ ഗള്‍ഫ് മേഖലയിലുടനീളം സാന്നിധ്യം വികസിപ്പിച്ചു.
ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ചെയര്‍മാനായിരുന്നു. കൂടാതെ സാമ്പത്തിക വികസന ബോര്‍ഡ് അംഗം, ബഹ്റൈന്‍ മോണിറ്ററി ഏജന്‍സി (ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍) ബോര്‍ഡ് അംഗം എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.
ആരോഗ്യ മേഖലകളിലും അദ്ദേഹം സംഭാവനകളര്‍പ്പിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോസ്ലിന് ഡയബറ്റിസ് സെന്ററുമായി സഹകരിച്ച് ഗള്‍ഫ് ഡയബറ്റിസ് സ്പെഷ്യലിസ്റ്റ് സെന്റര്‍ സ്ഥാപിക്കുകയും അതിന്റെ ചെയര്‍മാനാവുകയും ചെയ്തു.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു