
മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന 2025/2026 സ്പോര്‍ട്സ് സീസണിലേക്കുള്ള ഖാലിദ് ബിന്‍ ഹമദ് ഫുട്ബോള്‍ കപ്പിന്റെ രണ്ടാം പതിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ മുഹറഖ് ക്ലബ്ബിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 8-7ന് തോല്‍പ്പിച്ച് റിഫ ക്ലബ്ബ് കിരീടം നേടി.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മത്സരത്തിന്റെ ഫൈനലില്‍ അദ്ദേഹം പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പ് നേടിയ റിഫ ക്ലബ്ബിനെ അദ്ദേഹം അഭിനന്ദിച്ചു. ടൂര്‍ണമെന്റിലുടനീളം പ്രകടമായ ടീമിന്റെ മികച്ച പ്രകടനത്തെയും മത്സര മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു.


