മനാമ: “നെഞ്ചിനുള്ളിൽ നീയാണ്” എന്ന ഗാനത്തിലൂടെ ലോകമലയാളികൾ നെഞ്ചേറ്റിയ താജുദ്ധീൻ വടകര നയിച്ച മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം ബഹ്റൈനിലെ കലാസ്വാദകരെകൊണ്ട് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ട് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

കൊറോണ എന്ന മഹാമാരിക്ക് ശേഷം ആദ്യമായാണ് ഒരു മലയാളം പ്രോഗ്രാമിന് ഇത്രയ്ക്കും ജനത്തിരക്ക് ബഹ്റൈൻ സാഷ്യം വഹിച്ചത്. ഏഴുമണിക്കുള്ള പ്രോഗ്രാമിന് ആറു മണിക്കുതന്നെ ജനത്തിരക്കായി.

ഏഴു മണിയാകുമ്പോഴേക്കും ഗ്രൗണ്ട് നിറഞ്ഞു പ്രധാന റോഡുകൾ വരെ കണികളെകൊണ്ട് വീർപ്പുമുട്ടി. താജുദ്ധീനൊപ്പം ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മുഹമ്മദ് റാഫി, പട്ടുറുമാൽ ഫെയിം നൗഫൽ മഞ്ചേരി, ഗാനരചയിതാവ് ആഷിർ വടകര, ഗായികമാരായ സജില സലിം, ഹർഷ കാലിക്കറ്റ്, ആഗ്നേയ, ആദ്യ ഷീജു, മോഹ ബാൻഡ് സംഘം, ഡാൻസ് ടീമായ “ഓറഡാൻസ്” തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.

സലീജ് കണ്ണൂർ, റഫീഖ് വടകര തുടങ്ങിയവരുടെ നേതൃത്വത്തിൽ എട്ടുപേരടങ്ങിയ ലൈവ് മ്യൂസിക് ടീം പരിപാടിയ്ക്ക് കൊഴുപ്പേകി. നാലു മണിക്കൂറോളം പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടും കനത്ത ചൂടിലും കാണികൾ പിരിയാതെ പാട്ടുകൾക്കായുള്ള കാത്തിരിപ്പായിരുന്നു.

“ഖൽബാണ് ഫാത്തിമ” ആൽബം സോങ്സിന്റെ പതിനേഴാം വാർഷിക ആഘോഷ ചടങ്ങു കൂടിയായിരുന്നു വേദി. ഗൾഫ് നാടുകളിൽ നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശസ്തനായ മനോജ് മയ്യന്നൂർ സംവിധാനം ചെയ്ത പരിപാടി തികച്ചും സൗജന്യമായി ഒരുക്കിയത്.

സുമേഷ് പെർഫെക്റ്റ്ലൈൻ, സബീൽ മുഹമ്മദ്, അമ്പിളി, ജന്നത്ത് , ഷെയ്ക്ക്, ഷിൻഷി കക്കട്ടിൽ തുടങ്ങിയവരയിരുന്നു.
