മനാമ : പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി. ബാബുരാജിനെ അനന്തപുരി അസോസിയേഷൻ അഭിനന്ദിച്ചു. അനന്തപുരി അസോസിയേഷന്റെ രക്ഷാധികാരികൂടിയായ കെ.ജി. ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ഈ പുരസ്കാരമെന്നും ആക്ടിങ് പ്രസിഡന്റ് എസ് . ദിലീപ് കുമാർ പറഞ്ഞു . ഈ നേട്ടത്തിൽ ബാബുരാജിനെ അനുമോദിക്കുന്നതായും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി ജനറൽ സെക്രട്ടറി സന്തോഷ് ബാബു അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് എസ് . ദിലീപ് കുമാർ , ജനറൽ സെക്രട്ടറി സന്തോഷ് ബാബു , എക്സിക്യൂട്ടീവ് കമ്മറ്റിയംഗം രാജീവ് വർമ്മ എന്നിർചേർന്ന് ശ്രീ.ബാബുരാജിനെ സന്ദർശിച്ചു അഭിനന്ദനമറിയിച്ചു.


