മനാമ : ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഇൻഡ്യാ ഗവണ്മെന്റിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ലഭിച്ച പ്രമുഖ ബിസിനസ് സംരഭകനുമായ കെ ജി ബാബുരാജിനെ ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റി അനുമോദിച്ചു.
നാട്ടിലും ബഹ്റൈനിലെ പ്രവാസികൾക്കും,പ്രത്യേകിച്ച് സാമൂഹ്യ സാംസ്കാരിക മത സംഘടനകൾക്ക് നൽകുന്ന പിന്തുണക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഒഐസിസി ദേശീയ കമ്മറ്റി അനുമോദിച്ചു. എല്ലാ ആളുകളെയും സമഭാവനയോട് കാണുന്ന കെ ജി ബാബുരാജ് പ്രവാസി മലയാളികളുടെ അഭിമാനമായി ആണ്. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം എന്നിവർ പങ്കെടുത്തു.