
കൊച്ചി: സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി കേരള സർവകലാശാല രജിസ്ട്രാർ പിൻവലിക്കും. ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരായ ഹർജിയാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സസ്പെൻഷൻ റദ്ദാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നത്. സസ്പെൻഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.
