ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. മർദ്ദനത്തിൽ പരിക്കേറ്റ നഷീൽ എന്ന വിദ്യാർത്ഥിയെ ചെവിയിൽ നിന്ന് രക്തം വാർന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
ക്യാംപസിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യാതൊരു കാരണവുമില്ലാതെയാണ് സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ കോളേജ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.