
പി.ആർ. സുമേരൻ
കൊച്ചി: സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ നാളെ കൊച്ചി മറൈൻ ഡ്രൈവിൽ ഹെലിപാഡ് ഗ്രൗണ്ടിൽ ആരംഭിക്കും. 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ പങ്കെടുക്കും. നാളെ രാവിലെ 10:30 ന് എക്സ്പോ മന്ത്രി പി.രാജീവ് ഉത്ഘാടനം ചെയ്യും. മൂന്ന് ദിവസമാണ്
പ്രദർശനം. രാവിലെ 11 മണി മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് അസോസിയേഷൻ ഭാരവാഹികളായ പ്രസിസന്റ് , കെ.എം. മുഹമ്മദ് സഗീർ , ജനറൽ സെക്രട്ടറി സി.കെ സിബി,ട്രഷറർ ജിതേഷ് ആർ ഷേണായ് എന്നിവർ അറിയിച്ചു


