തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 24ലെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു. ഡിഎ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് ജീവനക്കാർക്ക് ഉപയോഗപ്രദമാക്കുക, വിലക്കയറ്റം തടയുക, സഹകരണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ വകുപ്പ് ജീവനക്കാർ പണിമുടക്കുന്നത്. മൂന്നു വർഷമായി സർക്കാർ ജീവനക്കാർക്ക് അവകാശപ്പെട്ട യാതൊരു ആനുകൂല്യങ്ങളും ഇടതുപക്ഷ സർക്കാർ അനുവദിച്ചിട്ടില്ല. ഡിഎ അനുവദിച്ചിട്ട് മൂന്നു വർഷമായി. ലീവ് സറണ്ടർ നഷ്ടപ്പെട്ടു, മെഡിസെപ് പദ്ധതി പരാജയപ്പെട്ടു. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് പ്രകടനപത്രികയിൽ പറഞ്ഞ ഉറപ്പു പോലും പാലിക്കപ്പെട്ടില്ല. ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ എങ്ങനെ നീട്ടിക്കൊണ്ടുപോകാം എന്ന ഗവേഷണത്തിലാണ്. ഈ സാഹചര്യത്തിൽ പണിമുടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Trending
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍



