മനാമ: ബഹറിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ നിര്യാണത്തിൽ കെ.എസ്.സി.എ (എൻ.എസ്.എസ്) എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപെടുത്തി.
ഭാരതീയ സമൂഹത്തോട് അത്യധികം അടുപ്പം പുലർത്തുകയും, ബഹറിന്റെ സമഗ്ര വികസനത്തിൽ അര നൂറ്റാണ്ടിലേറെയായി സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഷേക്ക് ഖലീഫ, അറബ് ലോകത്തെ നിലവിലെ ഏറ്റവും മുതിര്‍ന്ന നേതാവും, ലോകരാജ്യങ്ങളാൽ ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു.