സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ 119 പേര്‍ക്കും, തിരുവനന്തപുരത്ത് 63 പേര്‍ക്കും, മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 47 പേര്‍ക്ക് വീതവും, കണ്ണൂരില്‍ 44 പേര്‍ക്കും, കൊല്ലത്ത് 33 പേര്‍ക്കും, പാലക്കാട് 19 പേര്‍ക്കും, കോഴിക്കോട് 16 പേര്‍ക്കും, എറണാകുളത്ത് 15 പേര്‍ക്കും, വയനാട് 14 പേര്‍ക്കും, കോട്ടയത്ത് 10 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒന്‍പത് പേര്‍ക്ക് വീതവും, ഇടുക്കിയില്‍ നാല് പേര്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാനൂറ് കടക്കുന്നത്. 162 പേര് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 4376 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. 143 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴിയുള്ള രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ വിദേശത്തു നിന്നും എത്തിയ 140 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 64 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേരുടെ ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 10 ബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും, 1 ബിഎസ്എഫ് ജവാനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിലെ 77 ഉദ്യോഗസ്ഥരും, ഫയര്‍ഫോഴ്സിലെ4 ഉദ്യോഗസ്ഥരും, കെഎസ്ഇയിലെ മൂന്ന് ഉദ്യോഗസ്ഥരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇന്ന് മാത്രം 713 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.