കടയ്ക്കൽ: കേരളത്തിലെ പ്രവാസി ക്ഷേമത്തിനായി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന സംഘടനയാണ് കേരളാ പ്രവാസി സംഘം. കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തേക്കിൽ ജബ്ബാർ അധ്യക്ഷനായി. സെക്രട്ടറി എ. കമറുദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് നിസാർ അമ്പലംകുന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, ആദ്യകാല പ്രവാസികളെ സി. പി. ഐ (എം )ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. വിക്രമൻ ആദരിച്ചു. ഏരിയ സെക്രട്ടറി എം, നസീർ, ജില്ലാ വൈസ് പ്രസിഡന്റ് എ.എ ജലീൽ എന്നിവർ സംസാരിച്ചു. സൗദിയിൽ ദമാമിൽ മരിച്ച പങ്ങലുകാട് സ്വദേശിയുടെ കുടുംബ സഹായ ഫണ്ട് ഒന്നര ലക്ഷം രൂപ നവോദയ കേന്ദ്ര കമ്മിറ്റി അംഗം പ്രതീപ് കൊട്ടിയം കൈമാറി. കടയ്ക്കൽ ഏരിയയിലെ പ്രവാസികളായ ആറു പേർക്ക് ചികിത്സ ധാന സഹായം കൈമാറി, സംഘാടക സമിതി ചെയർമാൻ വി. സുബ്ബലാൽ സ്വാഗതവും ചെയർമാൻ എസ് വികാസ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് ശേഷം ഇഫ്താർ സംഗമവും നടത്തി.
ഭാരവാഹികൾ:
തേക്കിൽ ജബ്ബാർ (പ്രസിഡന്റ് )
സിയാദ്, അനീഷ് ടി (വൈസ് പ്രസിഡന്റ് )
കമറുദീൻ (സെക്രട്ടറി )
സുജീഷ്ലാൽ, ഷെറിൻഷാ (ജോയിന്റ് സെക്രട്ടറി )
എസ് വികാസ് (ട്രഷറർ )
ക്ഷേമ നിധി ഇല്ലാത്ത മുഴുവൻ പ്രവാസികളെയും അംഗങ്ങളക്കാൻ തീരുമാനിച്ചു. കടയ്ക്കലിലെ പ്രവാസികൾക്കായി ഒരു സേവന കേന്ദ്രവും, സഹകരണ സംഘവും ആരംഭിക്കാൻ തീരുമാനമെടുത്തു.