തിരുവനന്തപുരം: ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി പൊലീസ്. ഇതുവരെ 301 ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചു. 243 പേർ അറസ്റ്റിലായി. 53 പേരെ കരുതൽ തടങ്കലിലാക്കി. 5 പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുത്തു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി.
ക്രിമിനലുകളെ പിടികൂടാനായി നടത്തിയ സ്പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്കി. രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തുകയും കണ്ട്രോള് റൂം വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും.