തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ എസ് എ പി ജില്ലാകമ്മിറ്റി പ്രവർത്തനോദ്ഘാടനം നടത്തി. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് കാലത്തെ പോലീസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ എന്നു പറയുമ്പോഴും വർത്തമാന കാലത്ത് മൂല്യാധിഷ്ഠിത മധ്യമപ്രവർത്തനത്തിന് വലിയ അപചയം നേരിടുന്നു. മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനം നടത്തുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു വരുന്നു.
വ്യാജവാർത്തകളെ വസ്തുതതകൾ പരിശോധിക്കാതെ ആധികാരമായി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കയുള്ള കേരള പൊലീസ് അസോസിയേഷൻ എസ് എ പി ജില്ലാ കമ്മിറ്റിയുടെ താരാട്ട് പദ്ധതി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. പോലീസ് അസോസിയേഷന്റെ
2022 വർഷത്തെ കലണ്ടർ വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് പ്രകാശനം നടത്തി.
അസിസ്റ്റന്റ് കമാൻഡൻറ് അജി ചാൾസ്, കേരള സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ആർ രാജു, കേരള പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പ്രവീൺ സംസ്ഥാന ട്രഷറർ സുധീർഖാൻ, കെ പി ഒ എ തിരുവനന്തപുരം സിറ്റി സെക്രട്ടറി റ്റി എസ് ബൈജു, കെ എസ് ആനന്ദ്, ജി വിനു, കിരൺ ദേവ്, കരുൺ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കേരള പൊലീസ് അസോസിയേഷൻ എസ് എ പി ജില്ലാ പ്രസിഡന്റ് അരുൺ അധ്യക്ഷനായി, ജില്ലാ സെക്രട്ടറി എസ് ജെ സുജിത് സ്വാഗതവും സജിത് ജി നായർ നന്ദിയും പറഞ്ഞു.
