തിരുവനന്തപുരം : സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സർക്കാർ . മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്ക്കാന് പാടില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.എന്നാല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരും . പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം.


