ഹ്യൂസ്റ്റൺ: ജർമനിയിൽ ഉള്ള കേരള ലോകസഭാംഗം ജോസ് പുതുശ്ശേരിയുടെ ഒരു അറിയിപ്പ് അനുസരിച്ച് ജർമൻ ഗവൺമെൻറ് തന്നെ നേരിട്ട് കേരള ഗവൺമെൻറ് NORKA നോർക്ക വഴി ജർമനിയിലേക്ക് ജോലിക്ക് തയ്യാറുള്ള നേഴ്സ്കളെ റിക്രൂട്ട് ചെയ്യുന്നു. നിജ സ്ഥിതിയും സത്യാവസ്ഥയും ഉറപ്പുവരുത്തി ഉടൻ തന്നെ തയ്യാറുള്ളവർ ജോലിക്കായി അപേക്ഷിക്കുക.
കേരളത്തിലെ നഴ്സുമാർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സന്തോഷവാർത്ത. നോർക്ക നടത്തുന്ന സെക്കന്റ് ഫേസ് ജർമൻ നഴ്സിംഗ് റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. നിരവധി ഒഴിവുകളുണ്ട്. അപേക്ഷിക്കാൻ ജർമൻ ലാംഗ്വേജ് ടെസ്റ്റ് ആവശ്യമില്ല. GNM മാത്രം ഉള്ളവർക്കും പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം എന്നതാണ് ഇതിലെ ഏറ്റവും വലിയ ആകർഷണീയഘടകം. റിക്രൂട്ട്മെന്റ് 100% സൗജന്യം. ജർമൻ ഭാഷാപരിശീലനവും സൗജന്യം. എല്ലാവരും നിർബന്ധമായും ഇത് നിങ്ങളുടെ കൂട്ടുകാർക്കായി മാക്സിമം ഷെയർ ചെയ്യണം. കാരണം ഇത്തരം അവസരങ്ങൾ വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്നതാണ്. നിങ്ങളുടെ ഇതുവരെയുള്ള നഴ്സിംഗ് ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സർക്കാർ ഏജൻസി ജർമനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നതായി കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ? ഇല്ലല്ലോ…
അതുകൊണ്ട് തന്നെ ഇത്തരം അവസരങ്ങൾ ലഭിക്കുന്ന സമയത്ത് മാക്സിമം ഉപയോഗപ്പെടുത്തണം. നിങ്ങൾ കാത്തിരുന്ന നോർക്കയുടെ സെക്കന്റ് ഫേസ് ജർമൻ റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. നമ്മൾ മുൻപ് അറിയിച്ചിരുന്നത് പോലെ രണ്ടാംഘട്ടത്തിൽ ജർമൻ ലാംഗ്വേജ് പരീക്ഷകൾ പാസ്സാക്കാത്തവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ലാംഗ്വേജ് പഠനം ഉൾപ്പെടെ എല്ലാം സൗജന്യമാണ്.
നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും തമ്മിൽ ഒപ്പ് വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. GNM അല്ലെങ്കിൽ BSc നഴ്സിംഗ് പാസ്സായ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 45 വയസ്സാണ് ഉയർന്ന പ്രായപരിധി. നോർക്കയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ നൽകേണ്ട അവസാനതീയതി 2022 മാർച്ച് 10 ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
നിലവിൽ ജോലി ചെയ്യുന്ന മൂന്ന് വർഷം പ്രവർ ത്തി പരിചയമുള്ളവർ, ജർമൻ ഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ / നഴ്സിംഗ് ഹോം പ്രവർത്തി പരിചയമുള്ളവർ, തീവ്ര പരിചരണം / ജറിയാട്രിക്സ് / കാർഡിയോളജി / ജനറൽ വാർഡ്/ സർജിക്കൽ – മെഡിക്കൽ വാർഡ് / നിയോനാറ്റോളജി / ന്യൂറോളജി / ഓർത്തോപീഡിക്സും അനുബന്ധ മേഖലകളും / ഓപ്പറേഷൻ തീയറ്റർ / സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന.
തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് നാട്ടിൽ തന്നെ ജർമൻ ഭാഷയിൽ എ1/ എ2 / ബി1 ലെവൽ പരിശീലനം നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയിക്കുന്നവർക്ക് 250 യൂറോ വീതം ബോണസ്സും ലഭിക്കും. ശേഷം ജർമ്മനിയിലെ ആരോഗ്യമേഖലയിൽ പ്രാക്റ്റിക്കൽ നഴ്സ് ആയി ജോലിയിൽ പ്രവേശിക്കാം. ജർമനിയിൽ എത്തിയ ശേഷം തൊഴിൽ ദാതാവിന്റെ സഹായത്തോടെ ജർമൻ ഭാഷയിൽ ബി2 ലെവൽ പരിശീലനത്തിന് അവസരം ലഭിക്കും. ബി 2 ലെവൽ വിജയിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്സായി നിയമനം ലഭിക്കും.
രജിസ്റ്റേഡ് നഴ്സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് ഓവർ ടൈം അലവൻ സുകൾക്ക് പുറമെ 2800 യൂറോയുമാണ് ശമ്പളം. ഈ പദ്ധതിയിലേക്ക് മുമ്പ് അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ triplewin.norka@kerala.gov.in.
ധാരാളം ഒഴിവുകളുണ്ട്. പോസ്റ്റ് കാണുന്ന ഓരോരുത്തരും മടി കാണിക്കാതെ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണം. മാക്സിമം പേരിലേക്ക് ഇത് എത്തണം. അവസാനതീയതിയായ മാർച്ച് 10 ന് മുൻപായി മാക്സിമം പേർക്ക് അപേക്ഷിക്കാൻ കഴിയണം.
റിപ്പോർട്ട്: എ.സി ജോർജ്