പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.
Trending
- 2025ലെ അല്‍ ദാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ പുതിയ സ്കൂളുകള്‍ക്കും വിപുലീകരണത്തിനും വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം
- അല്‍ ദാന നാടക അവാര്‍ഡ്: ജൂറിയെ പ്രഖ്യാപിച്ചു
- സാറിലെ അപകടം: വാഹനമോടിച്ചത് ലഹരിയിലെന്ന് കണ്ടെത്തല്‍; വിചാരണ 23ന് തുടങ്ങും
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം