ബഹ്റൈൻലെ ആരോഗ്യ മേഖലയിൽ അറിയപ്പെടുന്ന അൽ റബീയ മെഡിക്കൽ ഗ്രൂപ്പമായി ചേർന്ന് കേരള ഗാലക്സി ബഹ്റൈൻ അംഗങ്ങൾക്ക് മെഡിക്കൽ പ്രിവിലേജ് കാർഡ് കൈമാറി.ചടങ്ങിൽ അൽറബീയ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ശ്രീ ഷൈജാസ് അഹമ്മദ്, കേരള ഗാലക്സി ബഹ്റൈൻ രക്ഷാധികാരി ശ്രീ വിജയൻ കരുമലയ്ക്ക് കൈമാറി ഒന്നാം ഘട്ട മെഡിക്കൽ കാർഡ് വിതരണത്തിൻ്റെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് കാർഡിൻ്റെ ഉപയോഗങ്ങളെക്കുറിച്ചും അതിലൂടെ മെമ്പർമാർക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചും അവർ വ്യക്തമാക്കി.പ്രസ്തുത ചടങ്ങിൽ കേരള ഗാലക്സി എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി തോമസ്, ഗഫൂർ മയ്യന്നൂർ, സത്യൻ പേരാമ്പ്ര ,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി വിജയൻ കരുമല രക്ഷാധികാരി അറിയിച്ചു

