തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 458 പേര്‍ക്കും, കോഴിക്കോട് 173 പേര്‍ക്കും, ആലപ്പുഴയില്‍ 169 പേര്‍ക്കും, മലപ്പുറത്ത് 114 പേര്‍ക്കും, എറണാകുളത്ത് 101 പേര്‍ക്കും, കാസര്‍കോട് 71 പേര്‍ക്കും, തൃശ്ശൂരില്‍ 61 പേര്‍ക്കും, കണ്ണൂരില്‍ 57 പേര്‍ക്കും, ഇടുക്കി, കൊല്ലം എന്നീ ജില്ലകളില്‍ 41 പേര്‍ക്ക് വീതവും, പാലക്കാട് 39 പേര്‍ക്കും, പത്തനംതിട്ടയില്‍ 38 പേര്‍ക്കും, കോട്ടയത്ത് 15 പേര്‍ക്കും, വയനാട് 10 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം 1715 പേര് രോഗമുക്തി നേടി.കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് പേര്‍ക്കാണ് ഇന്ന് ജീവന് നഷ്ടമായത്.
==================================================================================
സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
==================================================================================
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയില്‍ 435 പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കം വഴിയാണ്. ഇതില്‍ 33 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും എത്തിയ 50 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 108 പേര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ട് : അരുൺകുമാർ
തിരുവനന്തപുരം