തിരുവനന്തപുരം: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 8) കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി മുഖ്യാതിഥിയാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്‍ഷിക സെമിനാര്‍, ധനസഹായ വിതരണം, തെങ്ങ് കയറ്റ യന്ത്ര വിതരണം, ജലസേചന സെറ്റ് വിതരണം, തെങ്ങിന് ജൈവവള വിതരണോദ്ഘാടനം, തെങ്ങ് കയറ്റ പരിശീലനം, എക്സിബിഷന് എന്നിവയും നടക്കും.
അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, കാര്‍ഷിക വികസനകര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ റ്റി. വി സുഭാഷ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
